ഇടുക്കി:ജില്ലയിൽ മാർച്ച് 26ന് യുഡിഎഫ് ഹർത്താൽ. ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 2019 ഡിസംബർ 17ന് ചേര്‍ന്ന സർവ്വകക്ഷി യോഗത്തിലായിരുന്നു ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ, സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ഇടുക്കി ജില്ലയിൽ ആകമാനം നിർമാണ നിരോധനം ബാധകമാക്കി ജനങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചുവെന്നാണ് യുഡിഎഫ് ആരോപണം.
ഇടുക്കിയിൽ മാർച്ച് 26ന് യുഡിഎഫ് ഹർത്താൽ - ഇടുക്കി യുഡിഎഫ് ഹർത്താൽ
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് ഹർത്താൽ

ഇടുക്കിയിൽ മാർച്ച് 26ന് യുഡിഎഫ് ഹർത്താൽ
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് യുഡിഎഫ് ജില്ല ഏകോപന സമതി ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഹർത്താലുമായി സഹകരിച്ച് സംസ്ഥാന സർക്കാരിനെതിരെയുളള പ്രതിഷേധത്തിൽ ഏവരും അണിചേരണമെന്നും യുഡിഎഫ് നേതാക്കൾ അഭ്യർഥിച്ചു.