ഇടുക്കി: തൊടുപുഴ കാഞ്ഞാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ്, ചങ്ങനാശ്ശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. ഇന്ന്(17.09.2022) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തിന്‍റെ വിവാഹ സത്‌കാരത്തിന് എത്തിയ യുവാക്കള്‍ കാഞ്ഞാര്‍ പുഴയില്‍ മുങ്ങിമരിച്ചു - കോട്ടയം
കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ്, ചങ്ങനാശ്ശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. മൂലമറ്റം പവർഹൗസിൽ നിന്ന് വരുന്ന വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായിരുന്നതിനാൽ പുഴയില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു
കാഞ്ഞാറിലുള്ള സുഹൃത്തിന്‍റെ നാളെ നടക്കാനിരിക്കുന്ന വിവാഹ പാർട്ടിക്കെത്തിയതായിരുന്നു ഇരുവരും. ഇതിനിടെ കാഞ്ഞാർ പുഴയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. മൂലമറ്റം പവർഹൗസിൽ നിന്ന് വരുന്ന വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായിരുന്നതിനാൽ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഇരുവരെയും കരയ്‌ക്ക് എത്തിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.