ഇടുക്കി:കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപം പാറക്കുളത്തിൽ കുളിക്കാനെത്തിയ രണ്ടുപേർ മുങ്ങിമരിച്ചു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അമ്പലമേട് സ്വദേശികളായ മഹേഷ് ആനചാരിയില്‍, അരുണ്‍കുമാര്‍ വേലൂര്‍ എന്നിവരാണ് മരിച്ചത്. അമ്പലമേട് ക്ഷേത്രത്തിന്‍റെ മതിൽ നിർമാണ പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്നു ഇരുവരും.
പാറമടയില്‍ കുളിക്കാനെത്തിയ യുവാക്കള്‍ മുങ്ങിമരിച്ചു - രണ്ടുപേർ മുങ്ങിമരിച്ചു
ഇടുക്കി കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപമാണ് അപകടം. ക്ഷേത്രത്തിന്‍റെ മതില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്ന യുവാക്കള്‍ ജോലി കഴിഞ്ഞ് കുളിക്കാനായി പാറക്കുളത്തിലേക്ക് പോകുകയായിരുന്നു
പാറമടയില്‍ കുളിക്കാനെത്തിയ യുവാക്കള്‍ മുങ്ങിമരിച്ചു
ജോലി കഴിഞ്ഞ് കുളിക്കുന്നതിനായാണ് മഹേഷും അരുണ്‍കുമാറും അമ്പലത്തിന് സമീപത്തെ പാറമടക്കുളത്തിൽ എത്തിയത്. ഇതിനിടയിൽ കാൽ വഴുതി വീണാണ് അപകടം. ഇരുവർക്കും നീന്തൽ വശമില്ലായിരുന്നു എന്ന് സമീപ വാസികൾ പറഞ്ഞു.
ഇടുക്കിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ ഇരുവരെയും പുറത്തെടുത്തിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.