ഇടുക്കി:കുമളി മുരുക്കടിയില്‍ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. അട്ടപ്പള്ളം സ്വദേശികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടി; ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു - ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു
വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി ഉപയോഗിച്ച ഏണി മാറ്റി വയ്‌ക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് മരിച്ചു
ഷോക്കേറ്റ് മരിച്ച അട്ടപ്പള്ളം സ്വദേശികളായ ശിവദാസ്, സുബാഷ് എന്നിവര്‍
വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി ഉപയോഗിച്ച ഏണി രണ്ട് പേരും കൂടി മാറ്റി വയ്‌ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.