ഇടുക്കി: ജില്ലയ്ക്ക് രണ്ട് പുതിയ സബ് കലക്ടർമാരെ നിയമിച്ചു. പി.വിഷ്ണു രാജിനെ ഇടുക്കി സബ് കലക്ടറായും രാഹുൽ കൃഷ്ണ ശർമയെ ദേവികുളം സബ് കലക്ടർ ആയിട്ടുമാണ് നിയമിച്ചിരിക്കുന്നത്.
ഇവർ ഉൾപ്പെടെ 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ എട്ടു പേർക്കാണ് സംസ്ഥാനത്ത് നിയമനം ലഭിച്ചിരിക്കുന്നത്. ഇടുക്കിയിൽ അസി. കലക്ടറായിരുന്ന സൂരജ് ഷാജിയാണ് തിരൂർ സബ് കലക്ടർ.
മസൂറിയിൽ രണ്ടാം ഘട്ട പരിശീലനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇവർക്ക് പുതിയ നിയമനം. തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ പി.വിഷ്ണു രാജ് മലപ്പുറത്ത് അസി. കലക്ടറായിരുന്നു.