ഇടുക്കി:അടിമാലി ചൂരക്കെട്ടന്‍കുടിയില്‍ രണ്ട്‌പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റു. ചൂരക്കെട്ടന്‍കുടി സ്വദേശി സുബ്രഹ്മണ്യന്‍, സുമതി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുന്‍ പഞ്ചായത്ത് അംഗം ബാബു ഉലകന്‍, ഭാര്യ ഓമന എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ബാബുവിന്‍റെ കാലിനാണ് പരിക്കേറ്റത്.
അടിമാലിക്ക് സമീപം ചൂരക്കട്ടന്‍കുടിയില്‍ രണ്ട്‌പേര്‍ മിന്നലേറ്റ് മരിച്ചു - ഇടുക്കി
ചൂരക്കെട്ടന്‍കുടി സ്വദേശി സുബ്രഹ്മണ്യന്‍, സുമതി എന്നിവരാണ് മരിച്ചത്.
അടിമാലിക്ക് സമീപം ചൂരക്കട്ടന്‍കുടിയില്‍ രണ്ട്‌പേര്‍ മിന്നലേറ്റ് മരിച്ചു
ചൂരക്കെട്ടന്‍കുടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറി മരോട്ടിച്ചാല്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ വഴിയും മോശം കാലാവസ്ഥയും രക്ഷപ്രവത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.