കേരളം

kerala

ETV Bharat / state

കുളമാവിൽ കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക് - കുളമാവിൽ കെട്ടിടം തകർന്നു

കുഞ്ഞിയിൽതറയിൽ സാബുവിന്‍റെ വീടും അതിനോട് ചേർന്ന കടയുമാണ് തകർന്നത്.

Two injured in Kulamavil building collapse  Kulamavil building collapse  കുളമാവിൽ കെട്ടിടം തകർന്നു  കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്
കെട്ടിടം

By

Published : Sep 21, 2020, 1:07 PM IST

ഇടുക്കി: കുളമാവിൽ കനത്ത മഴയിലും കാറ്റിലും കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. കുഞ്ഞിയിൽതറയിൽ സാബുവിന്‍റെ വീടും അതിനോട് ചേർന്നുള്ള കടയുമാണ് തകർന്നത്. സാബുവിന്‍റെ ഭാര്യ സുനിത, മകൾ പ്രവീണ എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

തൊടുപുഴ - പുളിയൻമല സംസ്ഥാനപാതയ്ക്ക് സമീപത്തെ കെട്ടിടം കാറ്റിൽ പൂർണമായി തകർന്നു. സുനിതയും, പ്രവീണയും ഈ സമയം വീട്ടിലുണ്ടായിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും എത്തി ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാത്രങ്ങൾ, കട്ടിലുകൾ മേശ, അലമാര തുടങ്ങിയ വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു.

ABOUT THE AUTHOR

...view details