കേരളം

kerala

ETV Bharat / state

കല്ലുപുറത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍ - ഉടുമ്പൻചോലയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി എക്സൈസ് എൻഫോഴ്സ്‌മെന്‍റ ആന്‍ഡ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

Udumbanchola news  arrested with cannabis in Udumbanchola  കല്ലുപുറത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍  ഉടുമ്പൻചോലയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍  ഉടുമ്പൻചോല വാര്‍ത്ത
കല്ലുപുറത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

By

Published : Oct 5, 2020, 5:00 AM IST

ഇടുക്കി:ഉടുമ്പൻചോല-കല്ലുപാലത്ത് 8.500 കി ഗ്രം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചതുരംഗപ്പാറ കുന്നേൽ അനൂപ് തോമസ്, ഉടുമ്പൻചോല പന്തിരിക്കൽ റോബിൻ പി ദേവസ്യ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്‌മെന്‍റ ആന്‍ഡ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

കല്ലുപുറത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഇവര്‍ സഞ്ചരിച്ച വാഹനവും എക്സൈസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കല്ലുപാലം സെന്‍റ് മേരീസ് പള്ളിയുടെ പിറകുവശത്ത് നിന്നാണ് സംഘം പിടിയിലായത്. തമിഴ്നാട്ടിൽനിന്നുമാണ് കഞ്ചാവ് എത്തിച്ചത്. സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട രാജേന്ദ്രൻ, പ്രഭു എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് എക്സൈസ് അറിയിച്ചു.

ABOUT THE AUTHOR

...view details