വീട്ടില്‍ വന്യമൃഗത്തിന്‍റെ ഇറച്ചി സൂക്ഷിച്ച രണ്ടുപേര്‍ അറസ്റ്റില്‍ - ചാരായ വില്‍പ്പന
സംഭവവുമായി ബന്ധപ്പെട്ട് മുനിപാറ എടാട്ട് കുന്നേല്‍ പ്രസന്നന്‍, പ്രണവ് പ്രസന്നന്‍ എന്നിവര്‍ പിടിയിലായി. ഇവരെ വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഇടുക്കി: ചാരായ വില്‍പ്പന കണ്ടെത്താനായി അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ തിരിച്ചിലിനിടെ വന്യമൃഗത്തിന്‍റെ മാസം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുനിപാറ എടാട്ട് കുന്നേല്‍ പ്രസന്നന്‍, പ്രണവ് പ്രസന്നന്‍ എന്നിവര്‍ പിടിയിലായി. ഇവരെ വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് കൈമാറി. അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം മാങ്കുളം മുനിപാറയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നുവെന്ന സംശയത്തിന്റെ പേരില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കിടപ്പുമുറിയിലെ അലമാരയില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.