ഇടുക്കി:ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. നെടുങ്കണ്ടം അണക്കരമെട്ടില്‍ 5 ഏക്കറിലധികം ഭൂമിയിലെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. തമിഴ്‌നാട് വനമേഖലയില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് അണക്കരമെട്ടിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ചത്. മേഖലയിലെ നാല് കര്‍ഷകരുടെ കൃഷിയിടങ്ങളിലായി 600ലധികം ഏലച്ചെടികളും വാഴ, തെങ്ങ് തുടങ്ങിയ വിളകളും നശിച്ചു. ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന സ്‌പ്രിംഗ്ലറുകളും ഹോസുകളും ചവിട്ടി നശിപ്പിച്ചു.
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി അണക്കരമെട്ടിലെ ജനങ്ങൾ; വാഗ്‌ദാനം മാത്രമായി സോളാർ ഫെൻസിങ് പ്രഖ്യാപനം - കാട്ടാന ശല്യം
തമിഴ്‌നാട് വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകൾ ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപക കൃഷിനാശം വിതയ്‌ക്കുകയാണ്.

തമിഴ്‌നാട് വനമേഖലയില്‍ നിന്നും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കാട്ടാനകള്‍ കടക്കുന്നത് തടയുന്നതിനായി സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് മുന്‍പ് പ്രഖ്യാപനം ഉണ്ടായിരുന്നു. തേവാരംമെട്ട് മേഖലയില്‍ ഫെന്‍സിങ് സ്ഥാപിച്ചെങ്കിലും ആനശല്യം ഏറ്റവും രൂക്ഷമായ അണക്കരമെട്ടില്‍ പദ്ധതി നടപ്പിലാക്കിയിട്ടില്ല. രാത്രികാലങ്ങളിൽ മേഖലയില്‍ വെളിച്ചമുണ്ടെങ്കില്‍ ആനകള്‍ ജനവാസ മേഖലകളിലേക്ക് കടക്കാറില്ല. പത്തോളം സ്‌ട്രീറ്റ് ലൈറ്റുകള്‍ പ്രദേശത്ത് സ്ഥാപിക്കാന്‍ പദ്ധതി ഒരുക്കിയെങ്കിലും രണ്ടെണ്ണം മാത്രമാണ് സ്ഥാപിച്ചത്.
തുടര്‍ച്ചയായി കാട്ടാന ശല്യം ഉണ്ടാകുന്ന മേഖലയായിട്ടും വനം വകുപ്പ് ഇവിടെ സ്ഥിരമായി നിരീക്ഷണം നടത്താനും തയാറാകുന്നില്ല. പല തവണ കൃഷി നാശം ഉണ്ടായിട്ടും നഷ്‌ടപരിഹാരം പോലും ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.