ഇടുക്കി : മൂന്നാറിൽ വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ടിടിസി വിദ്യാർഥിനിയും പാലക്കാട് സ്വദേശിയുമായ പ്രിൻസിക്കാണ്(19) പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ ടിടിസി വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു ; അയല്‍വാസിയ്ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ് - TTC student attacked by neighbor
മൂന്നാറില്‍ ടിടിസിക്ക് പഠിക്കുന്ന പാലക്കാട് സ്വദേശിനിയെയാണ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്
ടിടിസി വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കൽപ്പിച്ചു
ഓടി രക്ഷപ്പെട്ട യുവാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവാണ് മൂന്നാറിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. വാക്കത്തികൊണ്ട് പെണ്‍കുട്ടിയുടെ മുഖത്തും തലയ്ക്കുമാണ് യുവാവ് വെട്ടിയത്.
Last Updated : Jan 31, 2023, 10:44 PM IST