ഇടുക്കി: ഇടുക്കി പൊന്മുടി അണക്കെട്ടിന് സമീപം ട്രക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ തമിഴ്‌നാട് സ്വദേശി കാർത്തിക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തമിഴ്‌നാട് മധുരയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളുമായി അങ്കമാലിക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. രാജാക്കാട്ടിൽ നിന്നും പന്നിയാർകൂട്ടി വഴി പോകേണ്ട വാഹനം കുളത്തറ കുഴി കവല തിരിയാതെ പൊൻമുടി ഡാം ടോപ്പ് റൂട്ടിലൂടെ പോകുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡ് സൈഡിലെ പാറക്കെട്ടിൽ ഇടിച്ച് മറിഞ്ഞു.