ഇടുക്കി: സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ആദിവാസികൾ. സേനാപതി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഷൈജ അമ്പാടിക്കാണ് അരുവിളംചാൽ മന്നാൻ കുടിയിലെ ആദിവാസികൾ ചേർന്ന് കെട്ടി വയ്‌ക്കാനുള്ള തുക നൽകിയത്.
ഇടുക്കിയിൽ സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ആദിവാസികൾ - സേനാപതി ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് സ്ഥാനാർഥി ഷൈജ അമ്പാടിക്കാണ് അരുവിളംചാൽ മന്നാൻ കുടിയിലെ ആദിവാസികൾ ചേർന്ന് തുക നൽകിയത്
ഇടുക്കിയിൽ സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ആദിവാസികൾ
46 കുടുംബങ്ങൾ ചേർന്നാണ് നിർധനയായ ഷൈജ അമ്പാടിക്കുവേണ്ടി പണം നൽകിയത്. ഊരുമൂപ്പൻ ടി. ഗോപി പണം ഷൈജയ്‌ക്ക് കൈമാറി. തനിക്ക് ലഭിച്ച പിന്തുണക്കും ധനസഹായത്തിനും ഷൈജ ആദിവാസികളോട് നന്ദി അറിയിച്ചു.