ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

അടിമാലിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു - SUClDE

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹം ഉച്ചയോടു കൂടിയായിരുന്നു കുളമാംകുഴിയിലെ വീട്ടില്‍ എത്തിച്ചത്. അതേ സമയം കുട്ടിയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്നാണ് അടിമാലി പൊലീസ് നല്‍കുന്ന വിവരം.

അടിമാലി  കോട്ടയം മെഡിക്കല്‍ കോളജ്  വാളറ  കുളമാംകുഴി  TRIBE GIRL  SUClDE  idukki
അടിമാലിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Jun 14, 2020, 6:15 PM IST

Updated : Jun 14, 2020, 7:47 PM IST

ഇടുക്കി:അടിമാലി വാളറ കുളമാംകുഴിയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയ മൃതദേഹം ഉച്ചയോടു കൂടിയായിരുന്നു കുളമാംകുഴിയിലെ വീട്ടില്‍ എത്തിച്ചത്. അതേ സമയം കുട്ടിയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്നാണ് അടിമാലി പൊലീസ് നല്‍കുന്ന വിവരം.

മരിച്ച പെണ്‍കുട്ടിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച മുതല്‍ കുട്ടികളെ അന്വേഷിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. പെണ്‍കുട്ടികളിലൊരാളുടെ മൊബൈല്‍ഫോണില്‍ നിന്നും തങ്ങള്‍ അടുത്തുണ്ടെന്നും ഉടന്‍ തിരിച്ചെത്തി കൊള്ളാമെന്നുമുള്ള സന്ദേശം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ കുട്ടികള്‍ തിരിച്ചെത്താതായതോടെ വെള്ളിയാഴ്ച്ച ബന്ധുക്കള്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി ഒൻപതരയോടെ പെണ്‍കുട്ടികള്‍ തന്നെ അയച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരേയും കണ്ടെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.

അടിമാലിയിൽ ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

തിരികെയെത്തിയ പെണ്‍കുട്ടികള്‍ ബന്ധുവീട്ടിലായിരുന്നു വെള്ളിയാഴ്ച്ച രാത്രി കിടന്നത്. വീടുവിട്ടിറങ്ങിയ ഇരുവരും എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്നാണ് സൂചന. ശനിയാഴ്ച്ച രാവിലെ പെണ്‍കുട്ടികളെ അവരവരുടെ വീടുകളില്‍ എത്തിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് പതിനേഴുകാരിയെ കാണാതാവുകയും തിരച്ചിലിനൊടുവില്‍ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ശേഷം രണ്ടാമത്തെ പെണ്‍കുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടെത്തി. പെണ്‍കുട്ടികള്‍ എന്തിനാണ് വീട് വിട്ടതെന്ന കാര്യത്തിലും ഇവര്‍ എവിടെ കഴിഞ്ഞുവെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പെണ്‍കുട്ടികളുടെ കൈവശമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഫോണുകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Last Updated : Jun 14, 2020, 7:47 PM IST

ABOUT THE AUTHOR

...view details