ഇടുക്കി:മറയൂർ പെരിയ കുടിയിൽ ആദിവാസി യുവാവിനെ ബന്ധു തലയ്ക്കടിച്ചു കൊന്നു. കൊലപ്പെടുത്തിയ ശേഷം യുവാവിന്‍റെ വായില്‍ കമ്പി കുത്തിക്കയറ്റി. പെരിയ കുടി സ്വദേശി രമേശാണ് (27) ക്രൂരമായി കൊല്ലപ്പെട്ടത്.
മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊന്നു; കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, വായില്‍ കമ്പി കുത്തിയിറക്കി - tribal youth brutally killed
മറയൂർ പെരിയ കുടി സ്വദേശി രമേശാണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ് കൊല നടത്തിയത്
ബന്ധുവായ സുരേഷാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 7) രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടർന്ന് സുരേഷ് കമ്പി വടി കൊണ്ട് രമേശന്‍റെ തലയ്ക്കടിക്കുകയുമായിരുന്നു.
അടിയേറ്റ് വീണ് കിടന്ന രമേശന്‍റെ വായില്‍ സുരേഷ് കമ്പി കുത്തിക്കയറ്റി. ക്രൂരകൃത്യത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഇരുവർക്കുമിടയില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം.