ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് പുനർനിർമിക്കാൻ ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ. അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈല്‍ ആദിവാസി കോളനിയില്‍ രമണിയാണ് സര്‍ക്കാര്‍ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നിട്ടും പഞ്ചായത്തോ ആദിവാസി വകുപ്പോ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് രമണിയുടെ പരാതി.
പ്രളയ ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ
15വര്‍ഷം മുമ്പ് വീട് നിര്‍മിക്കാനായി 75000 രൂപ അനുവദിച്ചിരുന്നെന്നും ഇനി തുക അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ആദിവാസി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിശദീകരണം
മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട് കഴിഞ്ഞ പ്രളയകാലത്ത് തകർച്ചയെ നേരിട്ടിരുന്നു. പിന്നീട് മണ്‍തിട്ട ഇടിഞ്ഞ് അടുക്കള തകര്‍ന്നു. പൂർണമായും ചോര്‍ന്നൊലിക്കുന്ന സ്ഥിതിയായപ്പോൾ രമണിയും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറി. അതേസമയം, 15വര്‍ഷം മുമ്പ് ഇവർക്ക് വീട് നിര്‍മ്മിക്കാനായി 75000 രൂപ അനുവദിച്ചിരുന്നെന്നും ഇനി തുക അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ആദിവാസി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. രമണിയുടെ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചിട്ടുണ്ട്.