കേരളം

kerala

ETV Bharat / state

ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തിയില്ല; ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വിവിധ സംഘടനകളുടെ സമരം - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

ചിന്നക്കനാലിൽ കുടിയിരുത്തിയ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വിവിധ ആദിവാസി സംഘടനകളുടെ സമരം

tribal group protest  protest infront of idukki collectorate  protest of tribal group in idukki  tribal group infrastructure issue  protest on infrastructure issue  chinnakanal tribal group  latest news in idukki  latest news today  ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ  അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തയില്ല  ഇടുക്കി കളക്ട്രേറ്റിന് മുമ്പില്‍  വിവിധ സംഘടനകളുടെ സമരം  ചിന്നക്കനാലിൽ കുടിയിരുത്തിയ ആദിവാസികൾ  ഏകദിന സത്യാഗ്രഹം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തയില്ല; ഇടുക്കി കളക്ട്രേറ്റിന് മുമ്പില്‍ വിവിധ സംഘടനകളുടെ സമരം

By

Published : Oct 28, 2022, 5:19 PM IST

ഇടുക്കി:കലക്‌ട്രേറ്റിന് മുന്നിൽ സമരം നടത്തി വിവിധ ആദിവാസി സംഘടനകൾ. ചിന്നക്കനാലിൽ കുടിയിരുത്തിയ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസി സംഘടനകൾ സമരം തുടങ്ങിയത്. സമരത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇവര്‍ ഇടുക്കി കലക്‌ട്രേറ്റിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തിയത്.

ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തയില്ല; ഇടുക്കി കളക്ട്രേറ്റിന് മുമ്പില്‍ വിവിധ സംഘടനകളുടെ സമരം

ചിന്നക്കനാലിൽ മൂന്ന് കോളനികളിലായി 455 കുടുംബങ്ങളെയാണ് അന്ന് കുടിയിരുത്തിയത്. ഇതിൽ 301 കുടുംബങ്ങളുണ്ടായിരുന്ന 301 കോളനിയിലാണ് വന്യമൃഗ ശല്യം ഏറ്റവും രൂക്ഷമായത്. ഇതോടെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും സ്ഥലം ഉപേക്ഷിച്ചു പോയി.

ഇപ്പോള്‍ ഇവിടെയുള്ളത് 40 കുടുംബങ്ങൾ മാത്രമാണ്. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളോട് പോരാടിയാണ് അവശേഷിക്കുന്നവർ കഴിയുന്നത്. കുടിവെള്ളം, സഞ്ചാര യോഗ്യമായ റോഡ് എന്നിവയൊന്നും ഇവിടില്ല. കുടിയിരുത്തി 18 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെയാണ് ആദിവാസി സംഘടനകൾ സമരം തുടങ്ങിയിരിക്കുന്നത്.

ഇടുക്കി ജില്ല കലക്‌ടർ നേരിട്ടെത്തി നൽകിയ ഉറപ്പും മാസങ്ങൾ കഴിഞ്ഞിട്ടും പാലിച്ചില്ലെന്നാണ് സംഘടനകളുടെ പരാതി. എലിഫന്‍റ് കോറിഡോർ പദ്ധതിക്കായി ആദിവാസികളെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

ABOUT THE AUTHOR

...view details