ഇടുക്കി:അടിമാലിയില്‍ നിന്ന് കാണാതായ ആദിവാസി പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വ്യാഴാഴ്‌ചയാണ് അടിമാലിയിലെ ആദിവാസി കോളനിയിലെ പതിനാറുകാരിയെ കാണാതായത്.
ആദിവാസി പെണ്‍കുട്ടിയെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം - kerala news updates
വ്യാഴാഴ്‌ച അടിമാലിയില്‍ നിന്ന് കാണാതായ പതിനാറുകാരിയായ ആദിവാസി പെണ്‍കുട്ടിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ച് പൊലീസ്.
ആദിവാസി പെണ്‍കുട്ടിയെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് കാണാതായത്. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം അറിഞ്ഞതോടെ കുടുംബം അടിമാലി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പെൺകുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും ബന്ധുവീടുകളിലുമെത്തി പൊലീസ് അന്വേഷണം നടത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചത്.