ഇടുക്കി: ഇന്‍റര്‍നെറ്റും മൊബൈല്‍ സിഗ്‌നലും ഇല്ലാതെ വലഞ്ഞ് ദേവികുളം താലൂക്കിലെ ആദിവാസിമേഖലകളും വനാതിര്‍ത്തി ഗ്രാമങ്ങളും. കുറത്തിക്കുടിയടങ്ങുന്ന ഗോത്രമേഖലയും പഴമ്പള്ളിച്ചാല്‍ അടക്കമുള്ള വനാതിര്‍ത്തി മേഖലകളും ഇപ്പോഴും സിഗ്‌നല്‍ പരിധിക്ക് പുറത്താണ്. മതിയായ ഇന്‍റര്‍നെറ്റ് സൗകര്യമില്ലാത്ത, കോള്‍ ചെയ്യാന്‍ പോലും മൊബെല്‍ സിഗ്‌നല്‍ ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ദേവികുളം താലൂക്കിന്‍റെ പരിധിയില്‍ ഇപ്പോഴും ഉണ്ട്.
Read Also..................ഇന്‍റർനെറ്റ് സൗകര്യം കാര്യക്ഷമമാക്കണമെന്ന് മാങ്കുളം നിവാസികൾ
പഴമ്പള്ളിച്ചാല്‍ അടങ്ങുന്ന വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പേരിന് പോലും മൊബൈല്‍ സിഗ്‌നല്‍ ഇല്ല. ആനക്കുളവും പീച്ചാടും കുരങ്ങാട്ടിയുമുള്‍പ്പെടുന്ന പ്രദേശങ്ങളിലും വിഷയത്തില്‍ പ്രശ്‌നപരിഹാരം വേണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കുണ്ട്. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടം മേഖലയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
ഇന്‍റര്‍നെറ്റ് സംവിധാനത്തിന്‍റെയും മൊബൈല്‍ കവറേജിന്‍റെയും അപര്യാപ്തത കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനൊപ്പം മഴക്കാലങ്ങളിലും മറ്റ് അവശ്യഘട്ടങ്ങളിലും പരസ്പരം ആശയവിനിമയം നടത്തുന്നതിനും വെല്ലുവിളി ഉയര്‍ത്തുന്നു.