ഇടുക്കി:പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരം മുറിച്ച സംഭവങ്ങളിൽ കേസെടുക്കാത്തതിനാൽ വിശദീകരണം ചോദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി. മൂന്നാർ ഡിഎഫ്ഒ ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത് സർക്കാർ ഗൗരവമായി കാണണമെന്നും ഇത് കള്ളക്കേസുണ്ടാക്കുവാൻ മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിന്‍റെ തെളിവാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.
ഇതിനെതിരെ കർശനമായ നടപടി ഉണ്ടാകണം. കള്ളകേസിനു വന്നാൽ ജനകീയ പ്രതിരോധം തീർക്കുവാൻ നിർബന്ധിതരാകുമെന്നും സമിതി വ്യക്‌തമാക്കി. ദേവികുളം, അടിമാലി, നേര്യമംഗലം തുടങ്ങിയ റേഞ്ചിലെ ഉദ്യോഗസ്ഥർക്കാണ് ഇപ്രകാരം നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ട് സർക്കുലറുകൾ നൽകിയിട്ടും കീഴുദ്യോഗസ്ഥർ ഈ നിർദ്ദേശം പാലിക്കാത്തതിനാലാണ് കാരണം കാണിക്കൽ നോട്ടീസ്.