ഇടുക്കി: കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. കല്ലോലിക്കൽ സജി തോമസിന്‍റെ വീടിന് മുകളിലേക്കാണ് മരം കടപുഴകിയത്. അപകടത്തിൽ സജിയുടെ മകന് നിസാര പരിക്കേറ്റു. വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിന്‍റെ ഒരു മുറി പൂർണമായും മറ്റൊരു മുറിയുടെ ഷീറ്റുകളും തകർന്നു.
ഇടുക്കിയില്‍ മരം വീണ് വീട് തകര്‍ന്നു - house
കല്ലോലിക്കൽ സജി തോമസിന്‍റെ വീടിന് മുകളിലേക്കാണ് മരം കടപുഴകിയത്.
വീടിന് മുകളിലേക്ക് മരം വീണു
സംഭവസമയത്ത് വീട്ടിൽ സജിയുടെ ഭാര്യയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. മകൻ സിജോ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് മരം വീണത്. സിജോയുടെ തലയ്ക്ക് ചെറിയ തോതിൽ പരിക്കേറ്റു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് സിജോയെ ആശുപത്രിയിൽ എത്തിച്ചു.
Last Updated : Jul 22, 2019, 3:25 AM IST