ഇടുക്കി:മൈലാടുംപാറയിൽ നിർത്തിയിട്ട ജീപ്പിന് മുകളിലേക്ക് വൻമരം വീണ് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുംകണ്ടം മൈലാടുംപാറ ടൗണിന് സമീപം ഉച്ചയ്‌ക്ക് ശേഷമാണ് അപകടം നടന്നത്.
ഇടുക്കി മൈലാടുംപാറയിൽ ജീപ്പിന് മുകളിൽ വൻമരം വീണ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - idukki Myladumpara accident
വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തിയിട്ട് അടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് കയറി പോയതിനാൽ വൻ ദുരന്തം ഒഴിവായി.

ഇടുക്കി മൈലാടുംപാറയിൽ ജീപ്പിന് മുകളിൽ വൻമരം വീണ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി മൈലാടുംപാറയിൽ ജീപ്പിന് മുകളിൽ വൻമരം വീണ് അപകടം
ശക്തമായ കാറ്റിലും മഴയിലും മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. പണിക്കൻ കുടി സ്വദേശികളായ ജിൻസ്, അലൻ എന്നിവർ യാത്ര ചെയ്‌ത വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഈ സമയം വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തിയിട്ട് അടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് കയറി പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ജീപ്പ് ഭാഗികമായി തകർന്നു.