ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘം വഴിയാത്രക്കാരനെ ആക്രമിച്ചതായി പരാതി. കുരിശുപാറ സ്വദേശി കെ പി സാബുവാണ് ആക്രമണത്തിന് ഇരയായത്. തലയ്ക്കും, കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സാബുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലിയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് വിനോദസഞ്ചാരികള്‍ കവര്‍ച്ച നടത്തി - adimali
ഗുരുതരമായി പരിക്കേറ്റ കോട്ടപ്പാറ സ്വദേശി സാബുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വഴിയാത്രക്കാരനെ ആക്രമിച്ച് വിനോദസഞ്ചാരികളുടെ കവർച്ച
ആക്രമണത്തിനിടയിൽ മൂന്നു പവന്‍റെ സ്വർണ്ണ മാലയും മൊബൈൽ ഫോണും 19,000 രൂപയും അക്രമിസംഘം കവർന്നെന്നും സാബു പരാതിപ്പെടുന്നു. കുരിശുപാറ കോട്ടപ്പാറയിലാണ് സംഭവം നടന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അടിമാലി സബ് ഇൻസ്പെക്ടർ ബേസിൽ തോമസ് അറിയിച്ചു.
Last Updated : Jun 11, 2019, 7:14 PM IST