കേരളം

kerala

ETV Bharat / state

സഞ്ചാരികളുടെ തിരക്ക്: പൊന്മുടി തൂക്കുപാലത്തിൽ സുരക്ഷാ സംവിധാനങ്ങം ഒരുക്കണമെന്ന ആവശ്യം ശക്തം - news updates Malayalam

ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പൊന്മുടി തൂക്കുപാലം. ദിവസ്സേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് ട്രക്കിംഗ് ജീപ്പുകളിലായി എത്തുന്നത്.

latest Malayalam vartha updates  news updates Malayalam  സഞ്ചാരികളുടെ തിരക്ക്
സഞ്ചാരികളുടെ തിരക്ക്: പൊന്മുടി തൂക്കുപാലത്തിൽ സുരക്ഷാ സംവിധാനങ്ങം ഒരുക്കണമെന്ന ആവശ്യം ശക്തം

By

Published : Dec 14, 2019, 3:41 AM IST

ഇടുക്കി:പൊന്മുടി തൂക്കുപാലത്ത് സഞ്ചാരികളുടെ തിരക്കേറിയതോടെ സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യവും ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൂക്കുപാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിച്ച് തൂക്കുപാലത്തെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പൊന്മുടി തൂക്കുപാലം. ദിവസ്സേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേയ്ക്ക് ട്രക്കിംഗ് ജീപ്പുകളിലായി എത്തുന്നത്. എന്നാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. നൂറ് അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന തൂക്കുപാലത്തില്‍ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും ആളില്ലാത്ത അവസ്ഥയുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കുമുള്ള പാലത്തിലൂടെ ഒരേ സമയം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സഞ്ചാരികളുടെ തിരക്ക്: പൊന്മുടി തൂക്കുപാലത്തിൽ സുരക്ഷാ സംവിധാനങ്ങം ഒരുക്കണമെന്ന ആവശ്യം ശക്തം

മുമ്പ് ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. നിലവില്‍ ചെറുവാഹനങ്ങള്‍ മാത്രമാണ് പാലത്തിലൂടെ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങളില്‍ എത്തുന്നവര്‍ ചുറ്റി സഞ്ചരിച്ച് രാജാക്കാട് വഴി തൂക്കുപാലത്തിലെത്തിയാണ് മടങ്ങുന്നത്. പുതിയ പാലം നിര്‍മ്മിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കുമെന്നും നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details