ഇടുക്കി: അവധി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ മൂന്നാറിൽ ഗതാഗതകുരുക്ക് രൂക്ഷമായി. മണിക്കൂറുകളാണ് സഞ്ചാരികള്‍ കുരുക്കില്‍പെടുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയും വീതി കുറവുമാണ് കുരുക്കിന് കാരണമായി വിനോദ സഞ്ചാരികൾ ചൂണ്ടിക്കാണിക്കുന്നത്. ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികളും അശാസ്ത്രീയ വാഹന പാര്‍ക്കിങും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഗതാഗതകുരുക്കില്‍പ്പെട്ട് മൂന്നാറിലെ വിനോദ സഞ്ചാരികൾ
ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികളും അശാസ്ത്രീയ വാഹന പാര്‍ക്കിങ്ങും റോഡുകളുടെ വീതി കുറവുമാണ് ഗതാഗതകുരുക്കിന് കാരണം.
രാവിലെയും വൈകുന്നേരങ്ങളിലും റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. കഴിഞ്ഞ ദിവസം മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റൂട്ടില്‍ രണ്ട് മണിക്കൂറിലധികമാണ് വാഹനങ്ങള്‍ കുരുങ്ങിയത്. സഞ്ചാരികള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങുന്നതും നിത്യസംഭവമാണ്. സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിന് മുന്‍പ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇത് ഇത്തവണയും നടപ്പായില്ലെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിച്ചു. കുരുക്ക് കാരണം ടോപ് സ്റ്റേഷനും രാജമലയുമടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനകാതെ മടങ്ങേണ്ടി വരുന്നത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്.