മൂന്നാറിനെ ശ്വാസം മുട്ടിച്ച് അനധികൃത പാര്‍ക്കിങ് - Traffic jam in Munnar
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
ഇടുക്കി: മൂന്നാര്‍ ടൗണില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി പരാതി. ട്രാഫിക് അഡ്‌വൈസറി കമ്മിറ്റിയില്‍ നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ട്രാഫിക് നിയമം പാലിക്കാതെ ഗതാഗതക്കുരുക്കിന് കാരണമാകുംവിധം ഏറ്റവും കൂടുതല്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നത് ഇരുചക്ര വാഹനങ്ങളാണ്. കാല്‍നടയാത്രികര്‍ക്ക് പോലും യാത്ര ദുസഹമായി കഴിഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.