കേരളം

kerala

ETV Bharat / state

ചെറുതോണി അണക്കെട്ട് തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി - ഇടുക്കി വാര്‍ത്തകള്‍

മേഖലയില്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് വ്യവസായികള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

opening of Cheruthoni Dam  Cheruthoni Dam  news  വ്യാപാരി വ്യവസായി ഏകോപന സമിതി  ചെറുതോണി അണക്കെട്ട്  ഇടുക്കി വാര്‍ത്തകള്‍  ഡാം തുറക്കണം
ചെറുതോണി അണക്കെട്ട് തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

By

Published : Oct 15, 2020, 3:11 AM IST

ഇടുക്കി: പദ്ധതി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ട് തുറക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. 2018ലെ അനുഭവം തുടരരുത് എന്നും അതിന് ജില്ലാഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.

ചെറുതോണി അണക്കെട്ട് തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചതോടെ കേരളത്തിൽ മഴ ശക്തമായിരിക്കുകയാണ്. ഇടുക്കി ജില്ലയുടെ ജില്ലാ സ്ഥാനം ഉൾപ്പെടുന്ന പദ്ധതി പ്രദേശത്തും മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പെരിയാർ ഉൾപ്പെടെയുള്ള മേഖലകളിലും മഴ ശക്തമായി തന്നെ തുടരുകയാണ്.

ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ അടിക്കടി ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ 2391.8 ആണ് ഇടുക്കി ജലാശയത്തിൽ ജലനിരപ്പ്. 2395 ആകുമ്പോൾ ഡാം തുറന്നു വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്‍റ് ജോസ് കുഴികണ്ടം ഉന്നയിക്കുന്നത്.

2018ല്‍ സമാനമായ ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം അത് മുഖവിലക്കെടുത്തില്ല. പ്രത്യാഘാതം എന്ന നിലയിലാണ് 34 വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോകുന്ന സ്ഥിതി ഉണ്ടായത്. സമാന സാഹചര്യം ഉണ്ടാകാതെ പ്രതിവിധികൾ നേരത്തെതന്നെ കണ്ടെത്തണമെന്ന ആവശ്യമാണ് ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന മേഖലയിൽ ശക്തമാകുന്നത്.

ABOUT THE AUTHOR

...view details