ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌ന പരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമതിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഈ മാസം 23 ന് അടിമാലിയില്‍ യോഗം ചേരും. അടിമാലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, വനാതിര്‍ത്തികള്‍ വികസിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വ്യാപാരി വ്യവസായി ഏകോപന സമതി മുന്നോട്ട് വയ്ക്കുന്നത്.
ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ; പ്രത്യേക യോഗം 23ന് - വ്യാപാരി വ്യവസായി ഏകോപന സമതി
ജില്ലയിലെ വ്യാപാരി വ്യവസായി ഏകോപന സമതിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തിലാണ് യോഗം.
ഇടുക്കിയിലെ ഭൂപ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിവധ സംഘനകൾ; പ്രത്യേക യോഗം 23ന്
പട്ടയ ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങള്‍ അനുവദിക്കുന്ന തരത്തില്‍ പട്ടയചട്ടങ്ങള്‍ ഭേതഗതി ചെയ്യുകയെന്ന ആവശ്യവും സമിതി മുമ്പോട്ട് വയ്ക്കുന്നു. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.എന്‍ ദിവാകരന്‍, അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പി.എം ബേബി, ജില്ലാ ട്രഷറര്‍ സണ്ണി പൈമ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Last Updated : Feb 19, 2021, 5:52 PM IST