ഇടുക്കി:ഇരവികുളം ദേശിയോദ്യാനം ഇന്ന് തുറക്കും. വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന ദേശിയോദ്യാനം മുഖം മിനുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇവിടുത്തെ ആകര്‍ഷണമാണ്.
ഇരവികുളത്തേക്ക് ഇന്ന് മുതല്‍ സഞ്ചാരകള്‍ക്ക് പ്രവേശനം - eravikulam open news
വരയാടുകളുടെ പ്രജനന കാലമായതിനാല്‍ രണ്ട് മാസമായി അടച്ചിട്ട ഇരവികുളും ദേശീയോദ്യാനം വീണ്ടും സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ മൂന്നാറിലെ വിനോദ സഞ്ചാര മേഖല വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
വരയാട്
രണ്ട് മാസത്തെ അടച്ചിടലിന് ശേഷം ഇരവികുളം തുറക്കുന്നതോടെ മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അടച്ചിടല്‍ കാലയളവില്‍ പുതിയ പ്രവേശന കവാടം ഉള്‍പ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ നടക്കുന്ന കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ വരയാടുകളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. കഴിഞ്ഞ വര്‍ഷം 115 കുഞ്ഞുങ്ങള്‍ പുതിയതായി ഉദ്യാനത്തില്‍ പിറന്നിരുന്നു.