ഇടുക്കി:രാമക്കൽമേട് ടൂറിസ്‌റ്റ് സെന്‍ററിലെ ഡി.ടി.പി.സി ജീവനക്കാരനെ വിനോദ സഞ്ചാരികൾ മർദിച്ചു. സംഭവത്തില്‍ നാല് പേർ അറസ്‌റ്റിലായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
കട്ടപ്പന പുളിയൻമല സ്വദേശികളായ പ്ലാപ്പള്ളിൽ തങ്കച്ചൻ തോമസ്, സജു തോമസ്, ആനകുത്തി കുന്നേൽ മനോജ് മോഹൻദാസ്, പുളിയൻമല തോട്ടുകരയിൽ സന്തോഷ് തങ്കപ്പൻ എന്നിവർ ചേർന്നാണ് രാമക്കല്‍മേട്ടിലെ ഡി.ടി.പി.സി ജീവനക്കാരനെ മർദിച്ചത്. പ്രതികൾ മദ്യ ലഹരിയിലായിരുന്നു.
ടൂറിസ്‌റ്റ് സെന്‍ററിലെ ജീവനക്കാരനെ മർദിച്ചു; വിനോദസഞ്ചാരികള്‍ അറസ്‌റ്റില്‍ ALSO READ:Terrorist Attack: അസം റൈഫിൾസിലെ 5 സൈനികര്‍ കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന സ്‌ത്രീയും കുഞ്ഞും മരിച്ചു
രാമക്കൽമേട്ടിലെ കുറവൻകുറത്തി മലയിൽ സന്ദർശനത്തിനെത്തിയ പ്രതികളോട് ഡി.ടി.പി.സി ജീവനക്കാരൻ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റെടുക്കാൻ തയാറാകാതിരുന്ന പ്രതികൾ ജീവനക്കാരനെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ഏതാനും ആഴ്‌ചകൾക്ക് മുന്‍പും രാമക്കൽമേട്ടിൽ വിനോദസഞ്ചാരികളും ഡി.ടി.പി.സി ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു