ഇടുക്കി:മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സി എ.സി ബസില്‍ താമസിക്കാം. 16 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത്. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുന്നത്.
സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി എ.സി ബസില്‍ താമസമൊരുക്കും - കെഎസ്ആര്‍ടിസി ബസ്
16 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത്. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുന്നത്.
സംസ്ഥാനത്തെ പ്രധാന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി എം ഡി ബിജു പ്രഭാകരന്‍റെ ആശയമാണ് വിനോദ സഞ്ചാര മേഖലയില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം നല്‍കാമെന്ന തീരുമാനത്തിനു പിന്നിൽ. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം.
താമസനിരക്ക് സംബന്ധിച്ച് എം.ഡിയുടെ ഉത്തരവ് ഉടന്‍ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്നും ജീവനക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദസഞ്ചാര മേഖലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.