ഇടുക്കി: മൂന്നാറില്‍ കൊക്കയില്‍ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിനാണ് മരിച്ചത്. കരടിപ്പാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാല്‍തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ട്രക്കിങിനിടെ കാല്‍തെന്നി കൊക്കയിലേക്ക് വീണു; മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം - യുവാവ് കൊക്കയിലേക്ക് വീണു
കരടിപ്പാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാല്‍തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു

ട്രക്കിങിനിടെ കാല്‍തെന്നി കൊക്കയിലേക്ക് വീണു; മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
ഷിബിൻ ഉൾപ്പെടുന്ന പതിനേഴംഗ വിനോദസഞ്ചാര സംഘം ശനിയാഴ്‌ചയാണ് മൂന്നാറിലെത്തിയത്. ഞായറാഴ്‌ച പുലർച്ചെ സമീപത്തെ മലമുകളിലേക്കുള്ള ട്രക്കിങിനിടെയാണ് അപകടമുണ്ടായത്. ഷിബിനെ ഉടന്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read: കോട്ടയത്ത് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വയോധികന്‍ ജീവനൊടുക്കി