ഇടുക്കി: ലോക്ക് ഡൗണില്‍ ഓട്ടം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി ഹൈറേഞ്ചിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും. വരുമാനം നിലച്ച സാഹചര്യത്തില്‍ മൊറട്ടോറിയ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
ഇടുക്കി ഹൈറേഞ്ചിലെ ടൂറിസ്റ്റ് ബസ് ഉടമകൾ പ്രതിസന്ധിയിൽ - bus owners
വരുമാനം നിലച്ച സാഹചര്യത്തില്‍ മൊറട്ടോറിയ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യമാണ് ഹൈറേഞ്ചിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും മുന്നോട്ട് വെക്കുന്നത്.
ബാങ്ക് വായ്‌പയടക്കം എടുത്താണ് ഹൈറേഞ്ചിലെ ഭൂരിഭാഗം വരുന്ന ടൂറിസ്റ്റ് ടാക്‌സി സര്‍വ്വീസുകളും നടത്തുന്നത്. ലോക്ക് ഡൗണില്‍ സമസ്ഥ മേഖലയും നിശ്ചലമായപ്പോള്‍ വാഹനങ്ങള്‍ ഷെഡില്‍ കയറ്റിയതാണ്. ഇതോടെ വരുമാനം പൂര്‍ണമായും നിലച്ചു. ഉടമകള്‍ കടുത്ത പ്രതിസന്ധിയിലായതിനൊപ്പം ജീവനക്കാരും പട്ടിണിയുടെ നടുവിലാണ്. ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ബാങ്ക് വായ്‌പയടക്കം തിരിച്ചടക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ മൊറോട്ടോറിയ കാലവധി നീട്ടി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.