കേരളം

kerala

ETV Bharat / state

വിനോദ യാത്രകൾ നിലച്ചു, ജീവിതയാത്ര ദുരിതത്തിലായി ടൂറിസ്റ്റ് ബസ് ജീവനക്കാർ - Tourist bus

വരുമാനം നിലച്ചതോടെ വാഹന വായ്‌പാ തിരിച്ചടവും മുടങ്ങി. മൊറട്ടോറിയം കാലാവധി അവസാനിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ജി ഫോം നല്‍കിയിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയില്ല. ഓടാതെ കിടക്കുന്നതിനാല്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞു.

വിനോദ യാത്രകൾ നിലച്ചു, ജീവിതയാത്ര ദുരിതത്തിലായി ടൂറിസ്റ്റ് ബസ് ജീവനക്കാർ
കൊവിഡ് ആശങ്ക ഒഴിയാതെ ജീവിതം വഴിമുട്ടി ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും

By

Published : Sep 26, 2020, 12:17 PM IST

Updated : Sep 26, 2020, 2:36 PM IST

ഇടുക്കി: കൊവിഡ് കാലം സമൂഹത്തിന്‍റെ സകല മേഖലകളെയും ദുരിതത്തിലാക്കി. പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചതോടെ ആശ്വാസം തീരം കണ്ടെത്തിയവരുണ്ട്. പക്ഷേ ടൂറിസം മേഖലയില്‍ പൂർണമായും ഇളവുകൾ പ്രഖ്യാപിക്കാത്തത്, ടൂറിസ്റ്റ് ബസ് ഉടമകളെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കി. യാത്രകൾ നിലച്ചതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഓട്ടം നിലച്ച ബസുകൾ പലതും ഇനി അറ്റകുറ്റപ്പണി നടത്താതെ പുറത്തിറക്കാനാകില്ല.

വിനോദ യാത്രകൾ നിലച്ചു, ജീവിതയാത്ര ദുരിതത്തിലായി ടൂറിസ്റ്റ് ബസ് ജീവനക്കാർ

വരുമാനം നിലച്ചതോടെ വാഹന വായ്‌പാ തിരിച്ചടവും മുടങ്ങി. മൊറട്ടോറിയം കാലാവധി അവസാനിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ജി ഫോം നല്‍കിയിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയില്ല. ഓടാതെ കിടക്കുന്നതിനാല്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞു. വീണ്ടും വാഹനങ്ങൾ നിരത്തിറക്കണമെങ്കില്‍ വലിയ തുക ചെലവഴിക്കേണ്ടി വരും. സീസണില്‍ വരുമാനം ലഭിക്കേണ്ടിയിരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൊവിഡ് ആശങ്ക ഉയര്‍ന്നത്. ബുക്കിംഗിലൂടെ കൈപ്പറ്റിയ അഡ്വാന്‍സ് തുക ഇനിയും തിരിച്ച് നല്‍കാനുണ്ടെന്ന് ഇവർ പറയുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ മിക്കവരുടെയും ജീവിതം കടക്കെണിയിലാകും.

Last Updated : Sep 26, 2020, 2:36 PM IST

ABOUT THE AUTHOR

...view details