കേരളം

kerala

ETV Bharat / state

ഇടുക്കി ഹൈറേഞ്ചിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു - സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചു

മനോഹരമായ വെള്ളച്ചാട്ടവും അടിസ്ഥാന സൗകര്യങ്ങളും ജീപ്പ് സഫാരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

ഇടുക്കി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചു

By

Published : Nov 5, 2019, 6:13 PM IST

Updated : Nov 5, 2019, 6:58 PM IST

ഇടുക്കി: പ്രളയത്തിന് ശേഷം ഇടുക്കിയുടെ മലയോര മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു. അനുയോജ്യമായ കാലാവസ്ഥയും മഞ്ഞും തണുപ്പും വര്‍ധിച്ചതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുമാണ് പ്രകൃതി മനോഹാരിത ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശം ഹൈറേഞ്ചാണെന്നും പ്രകൃതി മനോഹാരിത കൊണ്ട് സമ്പന്നമായ സ്ഥലമാണിതെന്നും വിനോദ സഞ്ചാരികളും പറയുന്നു.

ഇടുക്കി ഹൈറേഞ്ചിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നു

സഞ്ചാരികള്‍ കൂടുതലായി ആകർഷിക്കുന്നത് ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാളാണ്. വെള്ളച്ചാട്ടം അടുത്ത് നിന്നാസ്വദിക്കുന്നതിന് ഇവിടെ പവലിയന്‍ നിര്‍മ്മിച്ചിട്ടുണ്ട് .കഴിഞ്ഞ ഒറ്റ ദിവസം പതിനായിരത്തോളം സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചു മടങ്ങിയത്. ജല സമൃദ്ധമായ വെള്ളച്ചാട്ടവും അടിസ്ഥാന സൗകര്യങ്ങളും ജീപ്പ് സഫാരിയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

Last Updated : Nov 5, 2019, 6:58 PM IST

ABOUT THE AUTHOR

...view details