ഇടുക്കി: ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് ജില്ലയിലെ വിനോദ സഞ്ചാര മേഖല. മഞ്ഞുകാലമാസ്വദിക്കാൻ ഇടുക്കിയിലെത്തിയ സഞ്ചാരികൾ യാത്ര സൗകര്യങ്ങളില്ലാതെ വലഞ്ഞു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം പകുതിയിൽ താഴെയായി.
പണിമുടക്കിൽ സ്‌തംഭിച്ച് വിനോദ സഞ്ചാര മേഖല - tourism in the strike
സഞ്ചാരികൾ നേരത്തെയുള്ള ബുക്കിങുകൾ റദ്ദാക്കിയതും യാത്രകൾ മാറ്റിവെച്ചതും റിസോർട്ടുകളെയും ഹോട്ടലുകളെയും നഷ്ടത്തിലാക്കി. നഷ്ടത്തിലായിരുന്ന വിനോദ സഞ്ചാര മേഖല ഉയർത്തെഴുന്നേൽക്കുമ്പോഴാണ് പണിമുടക്ക് സഞ്ചാര മേഖലയെ വലച്ചത്.
ആലപ്പുഴയിൽ ബോട്ട് സർവീസുകൾ നിർത്തിവെച്ചതോടെ ജില്ലയിലുള്ള മിക്ക സഞ്ചാരികളും ജില്ലയിൽ തന്നെ തങ്ങി. യാത്രാ സൗകര്യം താറുമാറായതോടെ മൂന്നാറിലും വാഗമണിലും തേക്കടിയിലുമെല്ലാം സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. എന്നാൽ പ്രാദേശികമായ മറ്റു ടൂറിസം പരിപാടികൾ ഇല്ലാത്തതിനാൽ തേക്കടിയിൽ ബോട്ട് സർവ്വീസ് നടത്തി. എന്നാൽ സഞ്ചാരികളുടെ യാത്രാ പദ്ധതികളെല്ലാം അവതാളത്തിലായി.