കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് വിലക്ക് തുടരുന്നു - idukki flood news

ഉപജീവനത്തിന് വക കണ്ടെത്താന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് വിനോദ സഞ്ചാര മേഖലയെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികളും ടാക്‌സി തൊഴിലാളികളും.

ഇടുക്കി

By

Published : Aug 12, 2019, 11:48 PM IST

Updated : Aug 13, 2019, 1:26 AM IST

ഇടുക്കി: പ്രളയക്കെടുതിയിൽ പാടെ തകർന്നിരിക്കുകയാണ് ജില്ലയിലെ വിനോദസഞ്ചാര മേഖല. മഴയ്ക്ക് ശമനമായെങ്കിലും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ 15 വരെ ജില്ലയിൽ വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തി.
ദിവസേന ആയിരകണക്കിന് പേർ എത്തുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ശ്രീനാരായണപുരം. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട വ്യാപാരികളും ടാക്‌സി തൊഴിലാളികളും ഉപജീവനത്തിന് വക കണ്ടെത്താന്‍ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ്. സഞ്ചാരികള്‍ എത്താതായതോടെ പട്ടിണിയുടെ നടുവിലാണ് ഓട്ടോ തൊഴിലാളികളടക്കം നിരവധി ആളുകൾ. നിലവിൽ വാഹനങ്ങളുടെ സിസി അടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്ന് ഇവര്‍ പറയുന്നു.

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് വിലക്ക് തുടരുന്നു

കഴിഞ്ഞ പ്രളയത്തില്‍ പാടേ തകര്‍ന്ന ഇടുക്കി ജില്ലക്ക് കരകയറാനുണ്ടായിരുന്ന ഏക പ്രതീക്ഷ ടൂറിസം മേഖലയായിരുന്നു. എന്നാല്‍ പ്രളയ ദുരിതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടുമെത്തിയ പെരുമഴക്കാലം വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തരിച്ചടിയായി.
വിലക്ക് മാറുന്നതോടെ സഞ്ചാരികളുടെ കടന്ന് വരവ് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിറ്റിപിസി (ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷൻ കൗൺസിൽ). വെള്ളവും ചെളിയും കയറിയ ശ്രീനാരായണപുരം പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയിലടക്കം കനത്ത തിരിച്ചടിയേറ്റുവാങ്ങിയ ഇടുക്കിക്ക് മമ്പോട്ടുള്ള ഏക പ്രതീക്ഷയും ടൂറിസം മേഖല മാത്രമാണ്.

Last Updated : Aug 13, 2019, 1:26 AM IST

ABOUT THE AUTHOR

...view details