ഇടുക്കി: കൊവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ ഇടുക്കിയുടെ ഏക ജീവിത പ്രതീക്ഷയായ വിനോദ സഞ്ചാര മേഖലയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോക്ക് ഡൗണിന് ശേഷം വിലക്ക് നീങ്ങി വിനോദ സഞ്ചാരമേഖല സജീവമാകുന്നതിന് മുമ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് മേഖലയെ ആശ്രയിച്ച് ഉപജീവന മാർഗം കണ്ടെത്തുന്ന ആയിരങ്ങളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
വീണ്ടും കൊവിഡ്, വീണ്ടും പ്രതിസന്ധി, വിനോദം നിലച്ച് ഇടുക്കി - കൊറോണ വൈറസ്
കൊവിഡ് രണ്ടാം തരംഗം ശക്തിപ്പെടുന്നതോടെ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
കൊവിഡില്‍ സമസ്ത മേഖലയും തിരിച്ചടി നേരിട്ടതിനൊപ്പം ജില്ലയിലെ കാര്‍ഷിക മേഖലയ്ക്കുണ്ടായ പ്രഹരവും ചെറുതല്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജില്ലയ്‌ക്ക് ആകെയുള്ള പ്രതീക്ഷ വിനോദ സഞ്ചാര മേഖലയായിരുന്നു.
നിലവില്‍ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ജീപ്പ് ഡ്രൈവര്‍മാരും ടാക്‌സി തൊഴിലാളികളും കൊവിഡ് രണ്ടാം വരവിനെ വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്. അടച്ചു പൂട്ടൽ ഉണ്ടായില്ലെങ്കിലും അന്യസംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമുള്ള സഞ്ചാരികളുടെ വരവ് നിലച്ചാല്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖല പൂര്‍ണമായി നിശ്ചലമാകുമെന്നതിന് സംശയമില്ല.