ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ വിഷ്‌ണുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽപ്പെട്ട എട്ട് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉരുൾപൊട്ടലിനുശേഷം തുടർച്ചയായ പതിമൂന്നാം ദിവസമാണ് പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നത്.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു - പെട്ടിമുടി ദുരന്തം
ഇന്നത്തെ തിരച്ചിലിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എട്ട് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉരുൾപൊട്ടലിനുശേഷം തുടർച്ചയായ പതിമൂന്നാം ദിവസമാണ് പെട്ടിമുടിയിൽ തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം മുരുകൻ (49) എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞു. ലയങ്ങൾ സ്ഥിതി ചെയ്‌തിരുന്ന പ്രദേശത്തിനൊപ്പം ഗ്രാവൽ ബങ്കും, പുഴയും, പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇന്നും പ്രധാനമായി തിരച്ചിൽ നടന്നത്. ഗ്രാവൽ ബങ്കിന് സമീപത്ത് നിന്നു തന്നെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. റഡാർ സംവിധാനങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്‌തമായി മഴയില്ലാതിരുന്നത് തിരച്ചിലിന് സഹായമായി. എൻ.ഡി.ആർ.എഫ് അടക്കമുള്ള വിവിധ സേനകളുടെ സാന്നിധ്യത്തിലാണ് തിരച്ചിൽ ജോലികൾ പുരോഗമിക്കുന്നത്.