ഇടുക്കി: തോപ്രാംകുടി മൃഗാശുപത്രിയിലെ ജീവനക്കാരിയായ കഞ്ഞിക്കുഴി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തോപ്രാംകുടി ടൗണും തോപ്രാംകുടി,മുരിക്കാശ്ശേരി മൃഗാശുപത്രികളും അടച്ചു.
തോപ്രാംകുടി മൃഗാശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ്; തോപ്രാംകുടി ടൗൺ അടച്ചു - employee
ജീവനക്കാരി രാവിലെ ഭക്ഷണം കഴിക്കാനെത്തുമായിരുന്ന മുരിക്കാശ്ശേരിയിലെ ഹോട്ടലും താല്‍ക്കാലികമായി അടച്ചു
![തോപ്രാംകുടി മൃഗാശുപത്രിയിലെ ജീവനക്കാരിക്ക് കൊവിഡ്; തോപ്രാംകുടി ടൗൺ അടച്ചു ഇടുക്കി കഞ്ഞിക്കുഴി തോപ്രാംകുടി മൃഗാശുപത്രി ജീവനക്കാരി കൊവിഡ് മുരിക്കാശ്ശേരി അടച്ചു covid 19 Topramkudi closed covid employee Topramkudi Veterinary Hospital](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7978075-343-7978075-1594411918468.jpg)
ജീവനക്കാരി രാവിലെ ഭക്ഷണം കഴിക്കാനെത്തുമായിരുന്ന മുരിക്കാശ്ശേരിയിലെ ഹോട്ടലും താല്‍ക്കാലികമായി അടച്ചു. ആരോഗ്യ വകുപ്പ് ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചു. ജീവനക്കാരിയുമായി സാമൂഹിക ബന്ധം കൂടുതലുള്ളവരുടെ കൊവിഡ് പരിശോധനയുടെ ഭാഗമായി മൃഗാശുപത്രി ജീവനക്കാരിയുടെ സ്രവം പരിശോധനക്കയച്ചു. കൊവിഡ് സ്ഥരീകിച്ച വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൂടാതെ മൃഗാശുപത്രികളിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരി തോപ്രാംകുടി ടൗണുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷാനടപടികളുടെ ഭാഗമായി ടൗണ്‍ അടച്ചിടുവാന്‍ തീരുമാനിച്ചത്.