ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ ഓടകളിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതായി പരാതി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുതിയ ബസ് സ്റ്റാന്‍റ് പരിധിയിലെ മഴവെള്ളം ഒഴുകുന്നതിനുള്ള ചാലുകളിൽ കക്കൂസ് മാലിന്യങ്ങളും, പ്ലാസ്റ്റിക് കുപ്പികളും നിക്ഷേപിച്ചതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ശുചീകരണ തൊഴിലാളികൾ ഇവ നീക്കം ചെയ്തു. എന്നാൽ മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് തന്നെ വീണ്ടും ഇത്തരത്തിൽ മാലിന്യം കുമിഞ്ഞുകൂടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനെടുവിൽ തൊഴിലാളികൾ വീണ്ടും മാലിന്യങ്ങൾ നീക്കി.
ഓടകളിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നതായി പരാതി - kattappana
മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുവാൻ തീരുമാനിച്ചു. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്
കട്ടപ്പന നഗരസഭ പരിധിയിലെ ഓടകളിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നു
ടൗണിന്‍റെ ഹൃദയഭാഗമായ പുതിയ ബസ്റ്റാന്‍റ് പരിധിയിലെ വ്യാപാരികൾക്കും വീടുകൾക്കും നഗരസഭാ ആരോഗ്യ വിഭാഗം കർശന താക്കീത് നൽകി. പ്രദേശങ്ങളിൽ ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുവാൻ തീരുമാനിച്ചു. ഇതോടെ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.