ഇടുക്കി: പട്ടയപ്രശ്‌നം ഉയർത്തി ജില്ലയിൽ സമരം ശക്തമാക്കി വ്യാപാരികൾ. കടകൾ ഇരിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് രാജാക്കാട് വ്യാപാരികളുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. പട്ടയം ഇല്ലാത്ത സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന കടകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട സാഹചര്യത്തിൽ എത്തിയതോടെയാണ് കടകൾ ഇരിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം നൽകണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകൾ രംഗത്തെത്തിയത്. ഇതിന്‍റെ ഭാഗമായി ജില്ലയിലാകെ സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
പട്ടയപ്രശ്‌നത്തില്‍ ഇടുക്കിയിൽ സമരം ശക്തമാക്കി വ്യാപാരികൾ - പട്ടയപ്രശ്‌നം ഉയർത്തി
കടകൾ ഇരിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് രാജാക്കാട് വ്യാപാരികളുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു
പട്ടയപ്രശ്‌നം ഇടുക്കിയിൽ സമരം ശക്തമാക്കി വ്യാപാരികൾ
ഇടുക്കി ജില്ലയിൽ 10 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കുo. ആദ്യഘട്ടമെന്ന നിലയിൽ രാജാക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് നിരാഹാര സമരം സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ സണ്ണി പൈമ്പള്ളി സമരം ഉദ്ഘാടം ചെയ്തു. കടകൾ ഇരിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം എന്ന ആവശ്യമുയർത്തുന്നതിനൊപ്പം ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, കാലഹരണപ്പെട്ട ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ സംഘടന മുന്നോട്ടുവയ്ക്കുന്നു.
Last Updated : Nov 6, 2020, 7:24 PM IST