കേരളം

kerala

ETV Bharat / state

ഇടുക്കി ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി - ഇടുക്കി

മൂന്നാർ ചെങ്കുളം ഡാമിന് സമീപത്ത് രത്രി പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥരാണ് പുലിയെ കണ്ടത്

Tiger spotted in near Idukki  Tiger spotted near chenkulam dam  chenkulam dam  പുലി ഇറങ്ങി  ഇടുക്കി  മൂന്നാർ ചെങ്കുളം
ഇടുക്കിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി

By

Published : Oct 8, 2022, 9:59 AM IST

Updated : Oct 8, 2022, 1:47 PM IST

ഇടുക്കി:ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. മൂന്നാർ ചെങ്കുളം ഡാമിന് സമീപത്താണ് പുലിയുടെ സാന്നിധ്യം. രാത്രി പട്രോളിങ്ങിനിടെ വെള്ളത്തൂവൽ പൊലീസാണ് പുലിയെ കണ്ടത്.

ഇടുക്കി ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി

രാത്രിയില്‍ റോഡ് മറികടന്ന് പോകാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങിയ പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

ഇടുക്കിയിൽ വന മേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് പുലി കടക്കുന്നത് നിത്യ സംഭവം ആയി മാറിയിരിയ്ക്കുകയാണ്. മാങ്കുളം, പള്ളിവാസൽ, രണ്ടാം മൈൽ മേഖലകളിൽ പതിവായി പുലി എത്താറുണ്ട്. നിരവധി വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Last Updated : Oct 8, 2022, 1:47 PM IST

ABOUT THE AUTHOR

...view details