ഇടുക്കി :വാഴവരയെ ഭീതിയിലാക്കിയ കടുവയെ ഞായറാഴ്‌ച വൈകീട്ടോടെ ചത്തനിലയിൽ കണ്ടെത്തി. വാഴവര നിർമ്മലസിറ്റിയിൽ ഇടയത്തുപാറ ഷിബുവിന്‍റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവ ചത്ത നിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം കുളത്തിൽ നിന്ന് പുറത്തെടുത്തു.
വാഴവര മേഖലയെ വിറപ്പിച്ച കടുവയുടെ ജഡം കുളത്തിൽ ; പോസ്റ്റുമോർട്ടം ഇന്ന് - കടുവയുടെ ജഡം കുളത്തിൽ
വാഴവര നിർമ്മല സിറ്റിയിൽ ഇടയത്തുപാറ ഷിബുവിന്‍റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്
നാടിനെ വിറപ്പിച്ച കടുവയുടെ ജഡം കുളത്തിൽ
Also read:കടുവ ഭീതിയിൽ ഇടുക്കി: വെളളത്തൂവൽ ഗ്രാമപഞ്ചായത്തിൽ കടുവയുടെ കാൽപ്പാടുകൾ
കടുവയുടെ പോസ്റ്റുമോർട്ടം പെരിയാർ ടൈഗർ റിസർവിൽ ഇന്ന് നടക്കും. രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ ഒരു വയസുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു. അതിനിടെയാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്.