ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി ചിന്നക്കനാലില്‍ പുലിയുടെ സാന്നിധ്യം. തോട്ടം തൊഴിലാളികളാണ് പുലിയെ നേരില്‍കണ്ടത്. കാട്ടാന ശല്യത്തിനൊപ്പം ചിന്നക്കനാലില്‍ പുലിയുടെ സാന്നിധ്യവും ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് ചിന്നക്കനാല്‍ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്.
ചിന്നക്കനാലില്‍ പുലിയിറങ്ങി - tiger in chinnakkanal
കാട്ടാന ശല്യത്തിനൊപ്പം ചിന്നക്കനാലില്‍ പുലിയുടെ സാന്നിധ്യവും ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്

ചിന്നക്കനാലില്‍ പുലിയിറങ്ങി
ചിന്നക്കനാലില്‍ പുലിയിറങ്ങി
തേയിലക്കാട്ടിലെ പാറപുറത്ത് നിന്നുള്ള പുലിയുടെ ദൃശ്യം തൊഴിലാളികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇനിയും കണ്ടാല്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.