കേരളം

kerala

By

Published : Sep 3, 2020, 5:54 PM IST

Updated : Sep 3, 2020, 6:10 PM IST

ETV Bharat / state

തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം പതിവാകുന്നു

ഇരവികുളം നാഷണല്‍ പാര്‍ക്ക് റെയ്ഞ്ച് ഓഫിസര്‍ ജോബിന്‍റെ നേതൃത്വത്തിൽ സംഘം പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ട്രാപ് ക്യാമറയും സ്ഥാപിച്ചു.

തോട്ടം
തോട്ടം

ഇടുക്കി: മറയൂരിന് സമീപം തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ലയത്തിന് സമീപം പശുവിനെ ആക്രമിച്ച് കൊന്നു. കാപ്പിസ്റ്റോര്‍ സ്വദേശി സ്റ്റീഫന്‍റെ പശുവിനെയാണ് ആക്രമിച്ചത്. വനപാലകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരവികുളം നാഷണല്‍ പാര്‍ക്ക് റെയ്ഞ്ച് ഓഫിസര്‍ ജോബിന്‍റെ നേതൃത്വത്തിൽ സംഘം പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ട്രാപ് ക്യാമറയും സ്ഥാപിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പും സ്റ്റീഫന്‍റെ മൂന്ന് പശുക്കളെ കടുവ ആക്രമിച്ചിരുന്നു. ഏഴ് മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ 11 പശുക്കൾക്കാണ് ജീവഹാനി സംഭവിച്ചത്. പശുക്കള്‍ കൊല്ലപ്പെട്ട് നഷ്‌ടപരിഹാരത്തനായി അപേക്ഷിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ലയെന്ന് സ്റ്റീഫന്‍ പറഞ്ഞു.

തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം പതിവാകുന്നു
Last Updated : Sep 3, 2020, 6:10 PM IST

ABOUT THE AUTHOR

...view details