ഇടുക്കി:സാമ്പത്തിക ക്രമക്കേടുകള്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ള ആളുകളെ കൂട്ടുപിടിച്ചാണ് ഗോകുലം ഗോപാലന്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ കേസിന് പോയിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. ഗുരുദേവന്‍റെ ശിഷ്യന്മാര്‍ ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനം സ്വന്തം പേരിലാക്കി ഗോകുലം ഗോപാലൻ അടിച്ചുകൊണ്ട് പോയതാണെന്നും തുഷാര്‍ വെള്ളപ്പള്ളി ആരോപിച്ചു.
ഗോകുലം ഗോപാലനെതിരെ ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി - സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച തുഷാർ വെള്ളാപ്പള്ളി
ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ്മ വിചാര യജ്ഞത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് ഗോകുലം ഗോപാലനെതിരെ തുഷാര്‍ വെള്ളാപ്പള്ളി ആരോപണങ്ങൾ ഉന്നയിച്ചത്
![ഗോകുലം ഗോപാലനെതിരെ ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി thushar vellappalli statement about gokulam gopalan thushar vellappalli about gokulam gopalan thushar vellappalli gokulam gopalan ഗോകുലം ഗോപാലനെതിരെ ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച തുഷാർ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിനെതിരേ കേസ് നടത്തി ഗോകുലം ഗോപാലൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15358971-thumbnail-3x2-thushar.jpg)
ഗോകുലം ഗോപാലനെതിരെ ആരോപണങ്ങളുമായി തുഷാര്‍ വെള്ളാപ്പള്ളി
ഗുരുമന്ദിരങ്ങളടക്കം വിറ്റ് കാശാക്കണമെന്നാവശ്യപ്പെട്ട് മുമ്പ് കേസിന് പോയിട്ടുള്ള ആളാണ് ഗോകുലം ഗോപാലനെന്നും തുഷാര്‍ പറഞ്ഞു. ഇടുക്കി എന്‍ ആര്‍ സിറ്റിയില്‍ സംഘടിപ്പിച്ച ശ്രീനാരായണ ധര്‍മ വിചാര യജ്ഞത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് തുഷാര്‍ വെള്ളാപ്പള്ളി ഗോകുലം ഗോപാലന്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.