കേരളം

kerala

ETV Bharat / state

അതിമാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ വട്ടവടയിൽ പിടിയിൽ - Three youths arrested

പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന'' മൊണ്ടാന" ടെന്‍റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ലഹരി മരുന്ന്  യുവാക്കൾ പിടിയിൽ  അതിമാരക ലഹരി മരുന്ന്  ഇടുക്കി ലഹരി മരുന്ന്  Vattavada drugs  drugs  വട്ടവട  idukki drug  Three youths arrested  Three youths arrested with drugs
അതിമാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ വട്ടവടയിൽ പിടിയിൽ

By

Published : Mar 4, 2021, 4:17 PM IST

ഇടുക്കി:അതിമാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ വട്ടവടയിൽ പിടിയിൽ. ആലപ്പുഴ സ്വദേശി സാജിദ് (25), മാമ്മൂട് കരയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), എറണാകുളം സ്വദേശി ശ്രീകാന്ത് (32 ) എന്നിവരാണ് പിടയിലായത്. 0.150 ഗ്രാം എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത്താം ഫിറ്റമിൻ) , 0.048 ഗ്രാം എൽഎസ്‌ഡി (ലൈസർജിക് ആസിഡ് ഡൈതലാമൈഡ് ), 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം ഉണക്ക കഞ്ചാവ്, മൊബൈൽ ഫോൺ, 7200 രൂപയും ഇവരുടെ പക്കൽ നിന്നും അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടിച്ചെടുത്തു.

പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന'' മൊണ്ടാന" ടെന്‍റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന മയക്കുമരുന്നുകൾ ഓൺലൈനിലൂടെ ടെന്‍റ് ബുക്ക് ചെയ്തെത്തുന്ന യുവാക്കൾക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.

ABOUT THE AUTHOR

...view details