ഇടുക്കി:അടിമാലിയിൽവഴിയിൽ കിടന്നു കിട്ടിയ മദ്യം പങ്കിട്ട് മദ്യപിച്ച മൂന്നുപേർ അവശ നിലയിൽ. കീരിത്തോട് മടപറമ്പിൽ മനു (28), അടിമാലി പടായാട്ടിൽ കുഞ്ഞുമോൻ (40), അടിമാലി പുത്തൻപറമ്പിൽ അനു (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. മനുവിന് വഴിയിൽ കിടന്നു കിട്ടിയ മദ്യകുപ്പിയിൽ നിന്ന് മൂവരും മദ്യപിക്കുകയായിരുന്നു.
വഴിയിൽ കിടന്നു കിട്ടിയ മദ്യം പങ്കിട്ട് മദ്യപിച്ചു; 3 പേർ അവശ നിലയില്‍ - വഴിയിൽ കിടന്നു കിട്ടിയ മദ്യം പങ്കിട്ട് മദ്യപിച്ചു
വഴിയിൽ കിടന്നുകിട്ടിയ മദ്യകുപ്പിയിൽ നിന്നും മദ്യപിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും രക്തം ഛർദിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
വഴിയിൽ കിടന്നു കിട്ടിയ മദ്യം പങ്കിട്ട് മദ്യപിച്ചു
ഇതേ തുടർന്ന് മൂന്ന് പേർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിനിടയിൽ മനു രക്തം ഛർദിച്ചതോടെയാണ് അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ നിലയിലുള്ള മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു.
Last Updated : Jan 8, 2023, 10:33 PM IST