ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതൽ ജലം ഒഴുക്കി തുടങ്ങി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തെ തുടർന്നാണ് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നത്. 8 മണി മുതൽ 3 ഷട്ടറുകൾ കൂടി 60cm ഉയർത്തി.
നിലവിൽ 1493 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതൽ 1512 ക്യുസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി. നിലവിൽ ജലനിരപ്പ് 138.95 അടിയാണ്.
ALSO READ:ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ സംഭവം ; മൂന്ന് പേര്‍ പിടിയില്‍
ആറ് ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളമാണെന്ന് അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്‌പിൽവേയിലെ 5 ഷട്ടറുകൾ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു.
തുറന്നിരുന്ന 6 ഷട്ടറുകളിൽ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം ഉച്ചയ്ക്കുശേഷവുമാണ് അടച്ചത്. പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.